Friday, 22 September 2017

ലക്ഷ്യം എന്ത്? - ലേഖനം

ലേഖനം
ലക്ഷ്യം എന്ത് ??,
 
ജീവിത യാത്രക്കാരാ കാലടികൾ എങ്ങോട്ട്?
നാശത്തി൯ പാതയോ, ജീവന്റെ മാ൪ഗ്ഗമോ,
ലക്ഷ്യം നി൯ മു൯പിലെന്ത്?
 
നി൯ തോണിയിൽ കർത്ത൯ യേശു ഉണ്ടോ?
നി൯ നാവിൽ പ്രാര്‍ത്ഥന ഗാനമുണ്ടോ?
പുത്തന്‍ ഗാനമത് പാടി സ്തുതിക്കുവാ൯
ഹൃത്തടെ സ്വർഗ്ഗീയ ശാന്തി ഉണ്ടോ?
 
ഒരു മനുഷ്യന്‍ എങ്ങോട്ടെന്നില്ലാതെ ഓടുകയാണ്, അനേകർ അയാള്‍ക്ക് പിറകെ ഓടുന്നു. അയാള്‍ക്ക് പിറകെ ഓടുന്നവനോട് നീ എന്തിന് ഓടുന്നു എന്ന് ചോതിച്ചതിനു ‘എനിക്ക് മുന്‍പേ പോകുന്നവ൯ ഓടുന്നു അവനു പിന്നാലെ ഞാനും ഓടുന്നു’. ഇങ്ങനെ ഒരുവനു പിന്നാലെ മറ്റൊരുവന്‍ അവനു പിന്നാലെ വേറെ അനേകര്‍ ഓടുന്നു. എന്നാൽ ഈ ഓടുന്ന ആർക്കും എന്തിനു ? എവിടേക്ക്? ഓടുന്നു എന്നറിയില്ല. ഏറ്റവും മുന്നിൽ ഓടുന്നവ൯ ഒരു ഭോഗ പ്രിയനായ ഭ്രാന്ത൯ ആയിരുന്നു അവന്‍ പോകുന്ന അതെ പാതയില്‍ ഗതി എതെന്നറിയാതെ പിന്‍പറ്റുന്ന ഒരു കൂട്ടവും.

  ലക്ഷ്യ ബോധമില്ലാത്ത ഒരു തലമുറ, അര്‍ത്ഥവും അനര്‍ത്ഥവും തിരിച്ചറിഞ്ഞിട്ടും വ്യർത്ഥമായ് എങ്ങോട്ടോ ഓടുന്നു. സ്വപ്ന സൗദങ്ങള്‍ കൈയെത്തി പിടിക്കുവാ൯, ആർത്തിയോടെ, ആവേശത്തോടെ ലൌകീക സുഖങ്ങൾ പിടിച്ചടക്കുവാ൯ കിഴക്ക് വെള്ളകീറി സൂര്യ൯ പോയ്‌ മറഞ്ഞാലും നിലക്കാത്ത ഓട്ടം ഓദുന്നവര്‍. ഒന്ന് വിശ്രമിക്കാന്‍ സമയം മാറ്റിവയ്ക്കാതെ ഇനിയും ഇനിയും എന്ന ഒടുങ്ങാത്ത  വാഞ്ചയുമായ് വ്യഗ്രതയോടെ ഓടുന്ന ജീവിതങ്ങള്‍. എന്നാല്‍ ആരെയും കാത്തിരിക്കാതെ കതിരവ൯ ത൯ കൂടാരത്തിൽ മറയുപോലെ കാലം എല്ലാത്തിനും മുന്നേ കൊഴിഞ്ഞു പോയിരിക്കും. ഒരുനാള്‍ ആര്‍ത്തിയോടെ ഓടിയവ൯  കാലിടറി വീണു ഒടുവില്‍ സ്വരുക്കൂട്ടി വച്ച സമ്പാദ്യം ഒന്നും കൊണ്ടുപോകാനാകാതെ ഇരവില്‍ വാടിവീഴുന്ന പൂവിനെപ്പോലെ ഇരുളിൽ മാഞ്ഞുപോകുന്നു. നേടിയത് ആർക്ക് വേണ്ടി? ദൈവം വരദാനമായ് നല്‍കിയ  വിലപ്പെട്ട ജീവിതം അടങ്ങാത്ത മോഹത്തിനായ് വിട്ടു കളഞ്ഞ ജീവിക്കാ൯ മറന്നു പോയ മാനവ ജന്മം!
 

             41ാ൦ വസ്സിൽ അമേരിക്കയിലെ ഏറ്റവും സമ്പന്നനും, 51 ാ൦ വയസ്സില്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനുമായിത്തീര്‍ന്ന ഡേവിഡ് റോക്ക് ഫെല്ലെർ (David Rockefeller) വീരനായ അസ്സീറിയ സേനാപതിയും ശ്രേഷ്ടനും ധനവാനുമായിരുന്ന നയമാ൯ കുഷ്ടരോഗി ആയിരുന്നതുപോലെ ഒരു മാറാരോഗിയും ആയിരുന്നു. മാരക മായ ത്വക്ക് രോഗി ആയ അദേഹത്തിന് തന്റെ 52ാ൦ വയസ്സിലെ ജന്മ ദിനം കാണാന്‍ കഴിയില്ലന്ന്‍ ഡോക്ടര്‍മാർ വിധി എഴുതി. താന്‍ വിശ്രമമില്ലാതെ ഓടി നടന്ന് സ്വരുക്കൂട്ടിയ ധനം തന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ പോലും ഉത്തകുന്നില്ലല്ലോ എന്ന്‍ തിരിച്ചറിവ് അദേഹത്തെ കടുത്ത നിരാശയിലാഴ്ത്തി. 

      ആശകളറ്റ ജീവിതത്തിലേക്ക് മാറ്റപെട്ട ഡേവിഡ് ബൈബിൾ വായിക്കാനിടയായി “വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നത് ഏറെ ഭാഗ്യം” എന്ന കർത്താവിന്റെ വചനം അദേഹത്തെ സ്പർശിച്ചു. താന്‍ സമ്പാദിച്ച ധനം തനിക്കു മാത്രം ഉള്ളതാല്ലെന്നും ആവശ്യത്തിലിരിക്കുന്ന  അനേകം ജീവിതങ്ങള്‍ക്കും കൂടെയുള്ളതാണെന്ന് തിരിച്ചറിഞ്ഞു സാധു ജന പരിപാലനത്തില്‍ മുഴുകി. തനിക്കുള്ളതില്‍ പങ്ക് ദൈവ നാമത്തിനായ് ചിലവിട്ടപ്പോൾ ദൈവം ഫെല്ലറിനോട്  കരുണ കാണിച്ചു സൗഖ്യം നല്‍കി. 98 വയസ്സുവരെ അദേഹം ജീവിച്ചു. തുടര്‍ന്ന്‍ അദേഹത്തിന്റെ മകന്‍ ഡേവിഡ് ജോണ്‍ ഇന്ന് ലോകത്തിൽ ഏറ്റവും അധികം ആതുര സേവനം ചെയ്യുന്ന സംഘടനയായ റോക്ക്ഫെല്ലെര്‍ ഫൌണ്ടേഷന്‍ എന്നൊരു ട്രസ്റ്റിനു രൂപം നല്‍കി.
                   ഒരിക്കല്‍ പണക്കൊതി മൂത്ത ഒരു രാജാവ് “.തൊടുന്നതെല്ലാം പോന്നാകണം” എന്ന വരം ലഭിക്കുന്നതിനു വേണ്ടി തപസ് അനുഷ്ടിച്ചു, മാസങ്ങള്‍ നീണ്ട തപസിനൊടുവില്‍ ആ വരം രാജവ് നേടിയെടുത്തു.  ആനന്ദത്തിന്റെ ഉച്ചസ്ഥായിലെത്തിയ രാജാവ് എന്ത് ചെയ്യണമെന്നറിയാതെ ഓടി നടന്നു കാണുന്നതെല്ലാം തൊട്ട് പോന്നാക്കുവാ൯ ആരോഭിച്ചു. ആഹ്ലാദചിത്തനായിനിന്ന രാജാവിന് ഭക്ഷിപ്പാന്‍ ആഹാരപാനിയങ്ങൾ  കൊണ്ടുവന്നു, എന്നാല്‍ രാജാവ് തോട്ടയുടനെ അത് പോന്നായിപ്പോയ്. തെന്നെ കാണാന്‍ വന്ന പ്രിയ മകളെ സ്നേഹത്തോടെ ആശ്ലേഷിച്ചു തല്‍ക്ഷണം മകൾ പൊ൯ശിലയായി മാറി, അദേഹം നിലവിളിച്ചു രക്ഷിക്കണേ എനിക്ക് ഈ വരം വേണ്ടാ... അത്യാർത്തിയുടെ  അനർത്ഥം അൽപകാലം എല്ലാരും ഓര്‍ത്തിരുന്നു. എന്നാൽ കാലാന്തരേ സ്വയം മറന്ന്‍ തൊടുന്നതൊക്കെയും പോന്നാക്കുവാ൯ വാഞ്ചിക്കുന്ന വിഡ്ഢികോമരങ്ങൾ വീണ്ടും ഉണ്ടായിക്കോണ്ടേയിരിക്കുന്നു. അടങ്ങാത്ത ആർത്തിയോടെ കുബുദ്ധികൾ കുറുക്കുവഴികൾ തേടികൊണ്ടേയിരിക്കുന്നു.  അതിവേഗം, സംമ്പന്നരാകാ൯ പൊന്മുട്ടയിടുന്ന താറാവിനെ തേടുന്നു.

              കള്ളപ്പണം ഉണ്ടാക്കാനുള്ള ബുദ്ധി തേടുന്നു ഒരുക്കൂട്ടർ, മനുഷ്യ ജീവിതങ്ങളെ കാര്‍ന്നു തിന്നുന്ന മദ്യവും മയക്കുമരുന്നും വിറ്റു ആയാസമില്ലാതെ സമ്പന്നരാകുവാ൯ വെമ്പല്‍കൊണ്ടോടുന്ന ചിലർ. എന്നാല്‍ ഒടുവിൽ വെളിച്ചത്തിനു മുന്നില്‍ പാറിക്കളിച്ച് സ്വയം കത്തിയമരുന്ന ഈയൽ പ്രാണികളെ പോലെ, വേട്ടക്കരെന്റെ വലയിലെ പക്ഷിയെപ്പോലെ, വലയിൽ അകപ്പെട്ട മത്സ്യം പോലെ പെട്ടെന്ന് നിയമത്തിന്റെ വലയിൽ കുരുങ്ങി ഇരുമ്പഴിക്കുള്ളിൽ എത്തുന്നു. ഇനി മറ്റു ചിലരുണ്ട് ദൈവം ആവശ്യമായ ജീവിത സാഹചര്യങ്ങൾ നല്‍കിയിട്ടും ഉപഭോഗ സംസ്കൃതിയുടെ ഭാഗവാക്കായ് ചോരയും നീരും ഊറ്റിക്കൊടുത്തു പണമുണ്ടാക്കുന്നു എന്നാൽ ഒടുവിൽ “പണം കിട്ടി ആരോഗ്യമോ?” നേടിയ പണം ആശുപത്രികൾ പകുത്തെടുത്തു. ആരോഗ്യവും പണവും പോയപ്പോൾ കുടുബത്തിനും കൂട്ടുക്കാര്‍ക്കും പണം കായ്ക്കുന്ന മരത്തില്‍ കായഫലമില്ലാത്തതിനാല്‍ വെറും പിണം പോലെ ആയി. ആശ അറ്റവന്‍ സുബോധതിലേക്ക് വരും എന്നിട്ടിങ്ങനെ പിറുപിറുക്കും “എന്റെ ജീവിതവും ആരോഗ്യവും ഈ നന്ദികെട്ട കുടുംബത്തിനായി പാഴാക്കിയല്ലോ”. പാവം അവസാനം വൃദ്ധ സദനമായിരിക്കും ആ വിഡ്ഢിക്കും കാത്തിരിക്കുക. 

“നിങ്ങളുടെ പൊന്നും വെള്ളിയും കരപിടിച്ചു;
ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും;
അതു തീ പോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും” - യാക്കോബ് 5:3
  കറയുള്ള പണം നമ്മുടെ ജീവിതത്തെ നശിപ്പിക്കും, മാറാ രോഗങ്ങളാകുന്ന തീ, അസമാധാനമായ തീ, രോഗങ്ങളും മാറ്റ് പ്രശനങ്ങളും തീ പോലെ നമ്മുടെ ജഡത്തെയും മനസ്സുകളേയും കത്തിക്കും. അണലി മുട്ട അടയിരുന്നാല്‍ ഫണവുമായി പുറത്തു വരും എന്നപോലെ കറയുള്ള പണം മാനസികവും അതിലൂടെ ശാരീരികവുമായ മരണത്തെ കൊണ്ടുവരും.
അന്യായ ധനം ഏത്?
 
  ദൈവത്തിന്റെ ഓഹരി , സർക്കാരിന്റെ ഓഹരി, കൂലിക്കാരന്റെ ഓഹരി, ദരിദ്രന്റെ ഓഹരി (മതതായി 25:31-46)) കുറുക്കു വഴിയിലൂടെ സമ്പാദിച്ച പണം, ഇത്തരത്തില്‍ കൃപയറ്റ പ്രവര്‍ത്തിമൂലം കളങ്കം ജീവിത വസ്ത്രത്തിൽ ഏറ്റാൽ നാം എത്ര പുണ്യാഹ വെള്ളത്തില്‍ കഴുകിയാലും ആ കറ മാറുകില്ല. ഗുരുവിനെ വിറ്റ് അനീതിയുടെ കൂലി പറ്റിയ ഈസ്‌കാര്യോത്ത് യൂദാ മനസ്സാക്ഷി കുത്തിനാൽ തലകീഴായ് വീണ് നടുവേ പിളർന്ന്‍  കുടൽ പൊട്ടി മരിച്ചു. ആ പാപം പ്രിയ മിത്രമേ നീ ചെയ്യരുത് ദൈവകോപം നിന്റെമേൽ ആഞ്ഞുവീഴും.
ആ ദിവസം അതിനെ തെളിവാക്കും; അത് തീയോടെ വെളിപ്പെട്ടുവരും;
ഓരോരുത്തന്റെ പ്രവര്‍ത്തി ഇന്ന വിധം എന്ന് തീ (വചനം) തന്നെ ശോധന ചെയ്യും
  (1 കൊരിന്ത്യര്‍ 3:13)
 
  മനസ്സാക്ഷി മന്ത്രിക്കും മുന്നറിയിപ്പിനെ മറി കടക്കല്ലേ, പലനാൾ മറികടന്നാൽ മനസ്സാക്ഷി മരവിക്കും. ആയിരം തേ൯ തുള്ളിയിൽ ഒരു മീ൯ തുള്ളി വിഷം ആ മാധുര്യത്തെ ഇല്ലതാക്കുന്നപോലെ ഒരു പൊളി വാക്ക് വെണ്മ വത്രമണിഞ്ഞ ക്രൈസ്തവ ജീവിതത്തിൽ ചെളി പുരട്ടും. മനസ്സാക്ഷിയിൽ ഞാനും എ൯ മനസ്സാക്ഷിയും സത്യ സാക്ഷിയെങ്കിൽ ആ വിധി ദിവസത്തില്‍ ദൈവവും ദൂതരും എനിക്ക് കൂട്ടുസാക്ഷിയായിരിക്കും. ശിശുചിത്ത നൈർമ്മല്യം നമ്മിൽ ഉളവാകട്ടെ. ഈ ശരീരം ദേവാലയം ആകട്ടെ, ആത്മ ചൈതന്യം തുള്ളിത്തുളുംബട്ടെ ആഹ്ലാദ പുഞ്ചിരി പാലോഴുക്കാം. ഈ ജീവിതത്തിന് ഉദാത്തമായ ക്രൈസ്തവ ലക്ഷ്യം കണ്ടെത്താം.
ദൈവം അനുഗ്രഹിക്കട്ടെ!
                                                                                                                രചന
                                                                                                                                                      മനീഷ്. വി

Thursday, 21 September 2017

My New Poem - മാറ്റിവയ്ക്കാം

മാറ്റിവയ്ക്കാം

വിശ്വം ഉണരുന്നു വറ്റാത്ത ദാഹവുമായ്‌
നുള്ള് സ്നേഹത്തിനായി കേഴുന്നു മാനുജൻ
കാലം യവനികക്കുള്ളിൽ മായുമ്പോൾ
തെല്ലുമില്ലാത്മാർത്ഥതൻ കണികയെങ്ങുമേ

ജന്മം തന്നൊരു പിതൃക്കളോടും
സ്വ ജീവിത സന്തോഷം മറന്ന് നിന്നെ വരിച്ചവളോടും
മായമില്ലാത്ത സ്നേഹം കാട്ടുവാൻ
മർത്യാ നീ മറന്നുവോ?

ഇന്ന് വിടർന്ന് നാളെ വാടും
നറുമലരാം ഈ ജീവിതം മാറ്റിവയ്ക്കാം
ഏകാം ഒരിറ്റു സ്നേഹം, മെനയാം - ആത്മാർത്ഥത തിങ്ങും നവ സുന്ദര കേരളം